Thursday, 21 April 2011

The Invisible Kiss

WILL YOU GIVE ME A KISS?

Umma Tharaamo Umma Tharaamo?
Unma Than Choodulla Oru Umma Tharaamo?
Ul-poovin Choorulla Oru Umma Tharaamo?
Ul-kannin Nanavulla Oru Umma Tharaamo?


Chendaamara-ppoo Virinjoraa Raavil Nin
Chundinte Choppil Olippichoru Umma!
Karalile Kavithayil Kalkandam Chaalichu
Aaraarum Ariyaathe Sookshicha Oru Umma!
Nin Nenjil Kurukunna Oru Umma!
Manjin Kulirulla Oru Umma!
Arumayaam Umma!
Aliyunna Oru Umma!
Adayaalamillaatha Oru Umma!

Chem-mundiri-ppazham Thdutthoraa Naalil Nin
Chella-kkudangalil Uuriya Oru Umma!
Mundiri Thenu-unnaan Vanna Nilaavine
Aaraarumariyaathe Uuttiya Oru Umma!
Praanan Pidakkunna Oru Umma!
Pranayam Pakukkunna Oru Umma!
Aathmaavinu-umma!
Adaraatha Oru Umma!
Aarkkum Kodukkaatha Oru Umma!


ഉമ്മ തരാമോ?

ഉമ്മ തരാമോ ഒരുമ്മ തരാമോ ?
ഉണ്മ തന്‍ ചൂടുള്ള ഒരുമ്മ തരാമോ ?
ഉള്‍പൂവിന്‍ ചൂരുള്ള ഒരുമ്മ തരാമോ ?
ഉള്‍കണ്ണിന്‍ നനവുള്ള ഒരുമ്മ തരാമോ ?

ചെന്താമരപ്പൂ വിരിഞ്ഞൊരാ രാവില്‍ നിന്‍
ചുണ്ടിന്റെ ചോപ്പിലോളിപ്പിച്ച ഒരുമ്മ !
കരളിലെ  കവിതയില്‍ കല്കന്ടം  ചാലിച്ച്
ആരാരുമറിയാതെ സൂക്ഷിച്ച ഒരുമ്മ  !
നിന്‍ നെഞ്ചില്‍ കുറുകുന്നോരുമ്മ !
മഞ്ഞിന്‍ കുളിരുല്ലോരുമ്മ !
അരുമയാം ഉമ്മ !
അലിയുന്നോരുമ്മ !
അടയാളമില്ലാത്ത ഒരുമ്മ  !

ചെമ്മുന്തിരിപ്പഴം  തുടുത്തോരാ  നാളില്‍ നിന്‍
ചെല്ലക്കുടങ്ങളില്‍  ഊറിയോരുമ്മ !
മുന്തിരിത്തേന്‍ ഉണ്ണാന്‍  വന്ന നിലാവിനെ
ആരാരും കാണാതെ ഊട്ടിയോരുമ്മ  !
പ്രാണന്‍ പിടക്കുന്നോരുമ്മ !
പ്രണയം പകുക്കുന്നോരുമ്മ  !
ആത്മാവിനുമ്മ !
അടരാത്തോരുമ്മ !
ആര്‍ക്കും കൊടുക്കാത്തോരുമ്മ  !

6 comments: