Tuesday, 21 June 2011

Long to Reach You!

അലയുകയാണ് ആത്മന്‍ 
അകമേ പിടയുകയാണ് ആത്മന്‍ 
അകന്നു പോയൊരാ ആകാശം തേടി 
അലയുകയാണ്  ആത്മന്‍
അകമേ പിടയുകയാണ് ആത്മന്‍

കണ്ണുനീര്‍ തുള്ളിയില്‍ കദനം ചാലിച്ച് 
കവിതയായ് ചിറകടിച്ചു ,ഞാന്‍ 
കവിതയായ് ചിറകടിച്ചു 
കരിമുകില്‍ മൂടിയ കരളിന്‍റെ ഗദ്ഗദം
പെയ്തു തോര്‍ന്നില്ല പിന്നെയും 
പെയ്തു തോര്‍ന്നില്ല
പോയ്‌ പോയ  കാലത്തിന്‍ വ്യത്ഹിതമാം ഓര്‍മയില്‍ 
അലയുകയാണ്  ആത്മന്‍
അകമേ പിടയുകയാണ് ആത്മന്‍

ഇടറുമെന്‍ നെഞ്ജിഞ്ഞിന്റെ ഇടനാഴിയിലേതോ 
ചിറക്ഒച്ച കേള്‍ക്കുന്നു ,തൂവല്‍
ചിറക്ഒച്ച കേള്‍ക്കുന്നു 
ഹൃദയത്തിന്‍ അറകളില്‍ ആര്‍ക്കോ സൂക്ഷിച്ച
മൌനം തേങ്ങുന്നു മാനം കണ്ണീര്‍ തൂകുന്നു
എരിഞ്ഞ് തീരുമീ ജന്മത്തിന്‍ വേവുമായ്
അലയുകയാണ്  ആത്മന്‍
അകമേ പിടയുകയാണ് ആത്മന്‍